കപ്പല്‍ ബോട്ടിലിടിച്ച് അപകടം; രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

 

മലപ്പുറം : മലപ്പുറം പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പൊന്നാനി സ്വദേശികളായ സലാം , ഗഫൂർ എന്നീ മൽസ്യത്തൊഴിലാളികളാണ് മരിച്ചത്. ആറ് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

പൊന്നാനിയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സാഗർ യുവരാജ് എന്ന കപ്പലാണ് മൽസ്യത്തൊഴിലാളികളുടെ ബോട്ടിൽ ഇടിച്ചത്. പൊന്നാനി സ്വദേശികളായ സിദ്ധീഖിന്‍റെ മകൻ ​ഗഫൂർ (48), കുറിയ മാക്കാനകത്ത് അബ്ദുൾ സലാം (45) എന്നിവരാണ് മരിച്ചത്. ആറ് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

ചാവക്കാട് മുനമ്പിൽ നിന്നും 2 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബോട്ട് തകർന്നതോടെ രണ്ട് തൊഴിലാളികളെ കാണാതാവുകയായിരുന്നു. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് ഇവരുടെ മൃതദേഹം കിട്ടിയത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങിത്താഴ്ന്നു. കപ്പലിൽ ഉണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ മറ്റു നാല് തൊഴിലാളികളെ മുനക്കകടവ് ഹാർബറിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

Comments (0)
Add Comment