വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. ഷൈനിന്റെ വലതുകൈക്ക് പരുക്കേറ്റിട്ടുണ്ട്. അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്ന അസിസ്റ്റന്റിനും നേരിയ പരുക്കേറ്റിട്ടുണ്ട്. ഷൈനിന്റെ പിതാവ് സി.പി.ചാക്കോയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം മരിച്ചത്. പുലര്‍ച്ചെ ആറുമണിയോടെ സേലത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. െൈഷന്റെ ചികിത്സയ്ക്കായി എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് ഉള്ള യാത്രാമദ്ധ്യേയാണ് സേലത്തുവച്ച് വച്ച് അപകടമുണ്ടായത്. ട്രാക്കുമാറിയെത്തിയ ലോറി ഷൈനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.