കാർ കത്തിച്ചതില്‍ പങ്ക് ? ഷിജു വർഗീസ് പൊലീസ് കസ്റ്റഡിയിൽ

Jaihind Webdesk
Wednesday, April 28, 2021

 

കൊല്ലം : ഇഎംസിസി ഡയറക്ടർ ഷിജു.എം.വർഗീസ് പൊലീസ് കസ്റ്റഡിയിൽ. ഗോവ-കർണാടക അതിർത്തിയിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തെരഞ്ഞെടുപ്പ് ദിവസം സ്വന്തം കാർ കത്തിക്കാന്‍ ശ്രമിച്ചതിനുപിന്നില്‍ പങ്കുണ്ടെന്നാരോപിച്ചാണ്  നടപടി.  സംഭവത്തില്‍ ക്വട്ടേഷന്‍ സംഘാംഗത്തെ രാവിലെ  പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തിരുവനന്തപുരം സ്വദേശി  ബിനുകുമാർ ആണ്  പിടിയിലായത്. ഇയാൾ സോളാർ തട്ടിപ്പ് കേസ് പ്രതി സരിത.എസ്.നായരുടെ അടുത്ത സഹായിയാണ്. ആക്രമണത്തിനു ശേഷം സംഘം രക്ഷപെട്ടതായി കരുതുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം കാർ കത്തിച്ചത് ഏറെ വിവാദം ഉയർത്തിയിരുന്നു.