കണ്ണൂരിൽ ഒരാൾക്കുകൂടി ഷിഗല്ലെ ; 6 വയസുകാരന്‍ ചികിത്സയില്‍

Jaihind News Bureau
Wednesday, January 6, 2021

കണ്ണൂർ : കണ്ണൂരിൽ ഒരാൾക്കുകൂടി ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു.ചിറ്റാരിപ്പറമ്പിലെ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്. ആരോഗ്യ പ്രവർത്തകർ വീടും പരിസരവും പരിശോധിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.