‘സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ നിത്യസന്ദർശക; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം’ : ഷിബു ബേബി ജോൺ

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ സി​സി​ടിവി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ​എസ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ രംഗത്ത് സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിത്യസന്ദർശകയായിരുന്നുവെന്നും ഷി​ബു ബേ​ബി ജോ​ൺ പറയുന്നു. എംഎൽഎ മാർക്കുപോലും പ്രവേശനം ഇല്ലാത്ത മുഖ്യമന്ത്രിയുടെ ഓഫീസിൽ കഴിഞ്ഞ ആറുമാസത്തിനിടെ എത്തിയവരുടെ വിവരങ്ങൾ പുറത്തുവിടണമെന്നും അതിൽ ഈ സ്വുപ്ന സുരേഷ് ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും ഷിബു ബേബി ജോൺ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പിന്‍ബലം ഇല്ലെങ്കിൽ എങ്ങനെയാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിലെ കരാർ ജീവനക്കാരി മാത്രമായ സ്വപ്നയ്ക്ക് സർക്കാർ മുദ്ര പതിപ്പിച്ച വിസിറ്റിങ് കാർഡ് ഉണ്ടാക്കാൻ സാധിച്ചതെന്നും ആരാണ് ഇതനുവദിച്ചുകൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.

ഇവർക്ക് എങ്ങനെ നിയമനം കിട്ടിയെന്ന് അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്ലസ് ടൂവും അറബി ഭാഷയിലുള്ള പ്രാവീണ്യവുമേ ഈ സ്ത്രീയ്ക്കുള്ളു. അങ്ങനെയുള്ള ഒരു വ്യക്തിക്ക് എങ്ങനെയാണ് ഐടിസ്ഥാപനത്തിൽ ഉന്നത പദവിയിലുള്ള ജോലി കിട്ടിയതെന്ന് വ്യക്തമാക്കണം. ഈ സ്ഥാപനത്തിൽ പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്താൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇവർ ജോലിചെയ്യുന്ന തസ്തിക സ്ഥിരപ്പെടുത്തുന്നതിനുള്ള തീരുമാനമായിരുന്നു അത്. ഒരു ക്ഷേമനിധി ബോർഡിൽ ക്ലർക്കായി ജോലിചെയ്യാൻ കുറഞ്ഞത് ബിരുദമാണ് വേണ്ടത്. അങ്ങനെയുള്ള ഒരു നാട്ടിൽ പ്ലസ്ടുവും അറബിയും പഠിച്ച ഒരു വ്യക്തിക്ക് എങ്ങനെ ഉന്നത സ്ഥാനം ലഭിച്ചുവെന്ന് വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണം ഷിബു ബേബി ജോൺ പറഞ്ഞു.

ഈ സർക്കാരിന്‍റെ കാലത്ത് ഏറ്റവുമധികം ആരോപണങ്ങളുണ്ടായത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐടി വകുപ്പുമായി ബന്ധപ്പെട്ടാണെന്നും കെ. ഫോൺ പോലുള്ള പദ്ധതികൾ നടപ്പാക്കുന്ന സ്ഥാപനത്തിലാണ് ഇവർക്ക് നിയമനം ലഭിച്ചതെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.

Comments (0)
Add Comment