ഹാത്രസില്‍ മൗനം പാലിച്ച്‌ പിണറായി ; ലാവലിന്‍ പരിഗണിക്കാനിരിക്കുന്നതുകൊണ്ടാണോ എന്ന് ഷിബു ബേബി ജോണ്‍

Jaihind News Bureau
Sunday, October 4, 2020

 

ഇന്ത്യയൊട്ടാകെ ഹാത്രസ് വിഷയം ചർച്ച ചെയ്യപ്പെടുമ്പോഴും അതേ കുറിച്ച് ഒരക്ഷരം സംസാരിക്കാത്ത രണ്ടുപേർ ഇന്ത്യൻ പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയുമാണെന്ന് ഷിബു ബേബി ജോണ്‍. ‘നിങ്ങൾ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ നിർഭയയെ ഓർക്കണം എന്ന് 2014 ലെ തെരഞ്ഞെടുപ്പിൽ പ്രസംഗിച്ച നരേന്ദ്രമോദി ഹത്രാസിലെ പെൺകുട്ടിയെ പറ്റി മിണ്ടാത്തതെന്തെന്ന് മനസിലാക്കാം. മോദിയിൽ നിന്നും കൂടുതലൊന്നും ഇന്ത്യൻ ജനത പ്രതീക്ഷിക്കുന്നില്ല. എന്നാൽ കടുത്ത സംഘപരിവാർ വിരുദ്ധനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പിണറായി വിജയനെന്താണ് ഇത്ര മൗനം? ‘-ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

‘എല്ലാ വൈകുന്നേരവും വന്നിരുന്ന് ഉറുമ്പിന് വെള്ളം കൊടുക്കുന്ന കാര്യം മുതൽ ഹരിയാനയിൽ കോൺഗ്രസിന്‍റെ പഞ്ചായത്ത് അംഗം രാജിവച്ച കാര്യം വരെ ചർച്ച ചെയ്യുന്ന പിണറായി ഹത്രാസിലെ പെൺകുട്ടിയെ പറ്റി കേൾക്കാതിരിക്കാൻ വഴിയില്ല. രാഹുൽ ഗാന്ധിയെ യു.പി പൊലീസ് കയ്യേറ്റം ചെയ്തതിനെ അപലപിച്ചതിനെ അംഗീകരിക്കുന്നു. എന്നാൽ അപ്പോൾ പോലും ഹത്രാസിലെ പെൺകുട്ടിയെ പറ്റിയോ അവിടെ നടന്നു കൊണ്ടിരിക്കുന്ന ഭരണകൂടഭീകരതയെ പറ്റിയോ അറിയാതെ പോലും ഒരു വാക്ക് വീഴാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അടുത്ത വ്യാഴാഴ്ച്ച ലാവ്ലിൻ കേസ് പരിഗണിക്കാനിരിക്കുന്നത് കൊണ്ട് ബി.ജെ.പിയെ പിണക്കാതിരിക്കാനാണ് ഈ മൗനമെന്ന് ആരെങ്കിലും കരുതിയാൽ അവരെ തെറ്റ് പറയാൻ പറ്റോ?’-ഷിബു ബേബി ജോണ്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഇന്ത്യയൊട്ടാകെ ഇന്ന് ഹത്രാസ് വിഷയം ചർച്ച ചെയ്യപ്പെടുമ്പോഴും അതേ പറ്റി ഒരക്ഷരം ഉരിയാടാതിരിക്കുന്ന രണ്ടുപേർ ഇന്ത്യൻ പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയുമാണ്. നിങ്ങൾ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ നിർഭയയെ ഓർക്കണം എന്ന് 2014 ലെ തെരഞ്ഞെടുപ്പിൽ പ്രസംഗിച്ച നരേന്ദ്രമോദി ഹത്രാസിലെ പെൺകുട്ടിയെ പറ്റി മിണ്ടാത്തതെന്തെന്ന് മനസിലാക്കാം. മോദിയിൽ നിന്നും കൂടുതലൊന്നും ഇന്ത്യൻ ജനത പ്രതീക്ഷിക്കുന്നില്ല. എന്നാൽ കടുത്ത സംഘപരിവാർ വിരുദ്ധനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പിണറായി വിജയനെന്താണ് ഇത്ര മൗനം? എല്ലാ വൈകുന്നേരവും വന്നിരുന്ന് ഉറുമ്പിന് വെള്ളം കൊടുക്കുന്ന കാര്യം മുതൽ ഹരിയാനയിൽ കോൺഗ്രസിൻ്റെ പഞ്ചായത്ത് അംഗം രാജിവച്ച കാര്യം വരെ ചർച്ച ചെയ്യുന്ന പിണറായി ഹത്രാസിലെ പെൺകുട്ടിയെ പറ്റി കേൾക്കാതിരിക്കാൻ വഴിയില്ല. രാഹുൽ ഗാന്ധിയെ യു.പി പോലീസ് കയ്യേറ്റം ചെയ്തതിനെ അപലപിച്ചതിനെ അംഗീകരിക്കുന്നു. എന്നാൽ അപ്പോൾ പോലും ഹത്രാസിലെ പെൺകുട്ടിയെ പറ്റിയോ അവിടെ നടന്നു കൊണ്ടിരിക്കുന്ന ഭരണകൂടഭീകരതയെ പറ്റിയോ അറിയാതെ പോലും ഒരു വാക്ക് വീഴാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അടുത്ത വ്യാഴാഴ്ച്ച ലാവ്ലിൻ കേസ് പരിഗണിക്കാനിരിക്കുന്നത് കൊണ്ട് ബി.ജെ.പിയെ പിണക്കാതിരിക്കാനാണ് ഈ മൗനമെന്ന് ആരെങ്കിലും കരുതിയാൽ അവരെ തെറ്റ് പറയാൻ പറ്റോ?