സംസ്ഥാന ബജറ്റ് വെറും പ്രഹസനം; പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീർണ്ണമാക്കുന്ന ബജറ്റ്: ഷിബു ബേബി ജോൺ

Jaihind Webdesk
Monday, February 5, 2024

 

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് വെറും പ്രഹസനമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ യൂണിവേഴ്സിറ്റികളും വിദേശ യൂണിവേഴ്സിറ്റികളും കൊണ്ടുവരാനുള്ള തീരുമാനം ഇടതുപക്ഷ നയമാണോ എന്ന് സി പി എം വ്യക്തമാക്കണം. ബജറ്റിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തി പാഴ്‌വേലയാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിൽ മികച്ച കലാലയങ്ങള്‍ക്ക് ഓട്ടോണമസ് കൊടുക്കുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയും ടി.പി. ശ്രീനിവാസനെ അടിച്ച് നിലത്തിട്ടവരിൽ നിന്നുമാണ് ഇത്തരം പ്രഖ്യാപനങ്ങൾ ഉണ്ടാവുന്നത്. ധനകമ്മി 26,000 കോടി വരുന്ന ഈ ബജറ്റിൽ തുക അനുസരിച്ച് ചെലവാക്കുന്നില്ല. അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്ന ബജറ്റാണിതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.