ഷെൽന നിഷാദിന്‍റെ സ്ഥാനാർത്ഥിത്വം : ആലുവ സിപിഎമ്മില്‍ ഭിന്നത ; പ്രചാരണത്തില്‍ നിന്നും വിട്ടുനിന്ന് പ്രവർത്തകർ

Jaihind News Bureau
Friday, March 12, 2021

 

കൊച്ചി : ആലുവയിലെ സിപിഎം സ്ഥാനാർത്ഥി ഷെൽന നിഷാദിനെ ചൊല്ലി പാർട്ടിക്കുള്ളില്‍ പോര്. പ്ര​ചാ​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ നേതാക്കളും പ്രവർത്തകരും ബഹിഷ്കരിച്ചു. ക​ഴി​ഞ്ഞദി​വ​സം എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ന്ന സ്ഥാ​നാ​ർ​ത്ഥി പ​ര്യ​ട​ന​ത്തി​ൽ​ നി​ന്ന് ഒ​രു​ വി​ഭാ​ഗം വിട്ടുനിന്നിരുന്നു. സ്‌ഥാനാർത്ഥിയോട് എതിർപ്പുള്ളവർ ഓഫീസ് നേരത്തെ പൂട്ടി ഫോൺ സ്വിച്ച് ഓഫ് ചെത് മുങ്ങുകയായിരുന്നു.  ലോ​ക്ക​ൽ ക​മ്മി​റ്റി ഓഫീസിൽ നടക്കേണ്ടിയിരുന്ന യോഗം തുടർന്ന്  സി.പി.ഐ ഓഫീസിലാണ് നടന്നത്.

അതേസമയം സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി സിപിഎമ്മിലും സിപിഐക്കുള്ളിലും പ്രതിഷേധം ശക്തമാകുകയാണ്. പൊന്നാനിയിലും കുറ്റ്യാടിയിലും ചടയമംഗലത്തും സിപിഎം നേതൃത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ തെരുവിലിറങ്ങി.

കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെയാണ് സിപിഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. മന്ത്രിയുടെ സ്‌ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ എല്‍.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. മടിക്കൈ, അമ്പലത്തുകര ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലെ പത്ത് ബ്രാഞ്ച് സെക്രട്ടറിമാരും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവർ കഴിഞ്ഞ ദിവസത്തെ മണ്ഡലം കണ്‍വെന്‍ഷന്‍ യോഗം ബഹിഷ്‌കരിച്ചിരുന്നു.