ഷെയ്ഖ് മുഹമ്മദിന് 72-ാം ജന്മദിനം; ഒരു രാജ്യത്തെയാകെ വികസന ട്രാക്കിലെത്തിച്ച ഭരണാധികാരിക്ക് പ്രവാസികളുടെ ആശംസാപ്രവാഹം

JAIHIND TV DUBAI BUREAU
Thursday, July 15, 2021

ദുബായ് : യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് 2021 ജൂലൈ 15 ന് 72 -ാം ജന്മദിനം. ലോകത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നും ഭരണാധികാരിക്ക് ജന്മദിനാംശസകള്‍ നേര്‍ന്ന് ആയിരക്കണക്കിന് സന്ദേശങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ എത്തുന്നത്.

ഷെയ്ഖ് മുഹമ്മദ് യുഎഇയുടെ അമരത്ത് എത്തിയിട്ട് 2021 ജനുവരി നാലിന് 15 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ യുഎഇയില്‍ അത്ഭുതപ്പെടുത്തുന്ന ഒട്ടേറെ വികസനമാണ് ഈ ഭരണാധികാരി നടപ്പിലാക്കിയത്. ഇപ്രകാരം എഴുപത്തിരണ്ടാം വയസില്‍ യുഎഇയുടെ അമ്പതാം വാര്‍ഷികവും ദുബായ് വേള്‍ഡ് എക്‌സ്‌പോയും അരങ്ങേറുന്ന വര്‍ഷമാണിത് എന്നതും വലിയ പ്രത്യേകതയായി.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളും വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ ഉടമകളും സംഘടനകളും ദുബായിയുടെ ഈ ഭരണാധികാരിക്ക് സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ നേരുകയാണ്. ജയ്ഹിന്ദ് ടിവിക്ക് വേണ്ടി ചെയര്‍മാന്‍ അനിയന്‍ കുട്ടിയും, മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ മേധാവി എല്‍വിസ് ചുമ്മാറും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.