തിരുവനന്തപുരം: മോദിയെയും അമിത് ഷായയെയും രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി നേതാവും എം പിയുമായ ശത്രുഘൻ സിന്‍ഹ.ശശി തരൂരിന്റെ പുതിയ പുസ്തകമായ ‘പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം.
പ്രസ്ഥാനം വ്യക്തിയെക്കാൾ വലുതാണ് പ്രസ്ഥാനത്തെക്കാൾ വലുതാണ് രാഷ്ട്രം താൻ വ്യക്തി താൽപ്പര്യത്തിനേക്കാൾ ദേശീയ താൽപ്പര്യത്തിനാണ് മുൻഗണന കൊടുക്കുന്നത് അതേസമയം താന്‍ എതിര്‍ക്കുന്നത് വണ്‍മാന്‍ ഷോയെയും ടു മെന്‍ ആര്‍മിയെയുമാണെന്നും മോദിയുടെയും അമിത് ഷായുടെയും പേര് പരാമര്‍ശിക്കാതെ
സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ ബി വാജ‌്പേയ‌് മന്ത്രിസഭയിലംഗമായിരുന്ന സിൻഹ മോഡിയുടെ ശക‌്തനായ വിമർശകനാണ‌്. നോട്ട‌് നിരോധനം, ജിഎസ‌്ടി എന്നിവയെ ബീഹാറിലെ പറ്റ‌്ന സാഹിബിൽ നിന്നുള്ള ഈ ബിജെപി എംപി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.നോട്ട് നിരോധനത്തക്കുറിച്ചും ജി എസ് ടി യെക്കുറിച്ചും ആദ്യം പ്രതികരിച്ചത് താനാണ്.ഒരു സിനിമാ താരമെന്ന നിലയിൽ അതിനെ വിമർശിക്കാൻ തനിക്ക് എന്ത് അർഹതയെന്നു ചോദിച്ചവരുണ്ട്.വാചകമടിക്കാരനായ ഒരു വക്കീലിന്റെ കൈകളിലാണ‌് ഇന്ത്യൻ സാമ്പത്തികരംഗത്തിന്റെ കടിഞ്ഞാൺ,സീരിയൽ നടിക്കു വിദ്യാഭ്യാസ മന്ത്രിയാകാമെങ്കിൽ, മാധ്യമ വിപണന തന്ത്രത്തിന്റെ ഭാഗമായി ചായക്കടക്കാരന്‍ അല്ലാത്ത ചായക്കടകാരന് പ്രധാനമന്ത്രിയാകാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് നോട്ടു നിരോധനത്തെ കുറിച്ച് പറഞ്ഞു കൂടാ എന്നും ശത്രുഘൻ സിന്‍ഹ ചോദിച്ചു.നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കരണമാണ് ജി എസ് ടി യു ടെ സങ്കീർണത ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ മോദിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഒരുദിവസം കൊണ്ട‌് ഇന്ത്യയിലെ സാധാണക്കാരനെ കൊള്ളയടിക്കുകയാണ‌് മോഡി ചെയ‌്തത‌്. കുടുംബം പുലർത്താൻ, ഭർത്താവ‌് അറിയാതെ ചെറിയ തുക കൂട്ടിവെച്ച പാവപ്പെട്ട സ‌്ത്രീകളെവരെ ഈ തുഗ്ലക്ക‌് പരിഷ‌്കാരം തകർത്തു കളഞ്ഞു. ഈ ധാർഷ‌്ട്യം ഇന്ത്യയുടെ നട്ടെല്ലിനേറ്റ അടിയാണ‌്.
മോഡിയുടെ പ്രവൃത്തിയും വാക്കുകളും അസംബന്ധവും വൈരുദ്ധ്യവും നിറഞ്ഞതാണ‌്. പുരാതന ഇന്ത്യയിലെ സർവകലാശാലയായിരുന്ന തക്ഷശില, പാകിസ്ഥാനിലാണെന്നാണ‌് അദ്ദേഹം പറയുന്നത‌്. ധീരരക‌്തസാക്ഷി അൻഡമാൻ നിക്കോബാറിലെ ജയലിൽ കിടന്നിട്ടുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങിനെ അസംബന്ധങ്ങൾ വിളിച്ചു പറയുന്ന മറ്റൊരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിട്ടില്ല.
സിനിമയിലെ പോലെ വില്ലനാകാനില്ല മോദിയോട് വ്യക്തി വിരോധവുമില്ല അസത്യവും വാസ്തവ വിരുദ്ധവും ചരിത്ര സത്യങ്ങളെ വളച്ചെടിച്ച് കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ പ്രധാനമന്ത്രിയ്ക്ക് കഴിവുണ്ട്. മോദി വിരോധാഭാസത്തിന്റെ പ്രധാന മന്ത്രിയാണോ അതോ അർത്ഥഥശൂന്യതയില്ലത്ത തീരുമാനങ്ങൾ എടുക്കുന്ന പ്രധാനമന്ത്രിയാണോയെന്ന് തരൂരിന്റെ പുസ്തകം വായിച്ച് നിങ്ങളുടെ ബുദ്ധിയും വിവേചനവും ഉപയോഗിച്ച് തീരുമാനിക്കണമെന്നും ശത്രുഘൻ സിൻഹ പറഞ്ഞു.71 വർഷത്തിനിടയിൽ പശു സംരക്ഷണത്തിന്റെ പേരിലുണ്ടായ പ്രശ്നങ്ങളിൽ 97 ശതമാനം കഴിഞ്ഞ നാലര വർഷത്തിനിടയിലെ മോദിയുടെ ഭരണകാലത്താണെന്ന് ശശിതരൂർ പറഞ്ഞു.
വികേന്ദ്രീകൃതത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന മോദി കഴിഞ്ഞ നാലര വർഷവും കേന്ദ്രീകൃത ഭരണമാണ് നടത്തിയത് എല്ലാ മന്ത്രിമാരുടെയും അധികാരം കവർന്നു അതിനാൽ തീരുമാനമാകാതെ ഫയലുകൾ കെട്ടികിടക്കുന്നു.നാലര വർഷത്തിൽ ഒരു വർഷവും മോദി വിമാനത്തിൽ ആയിരുന്നു.82 പ്രാവശ്യം വിദശ രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം രാജ്യത്തിന്റെ വിദേശനയത്തിനായി എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്നും ശശി തരൂർ ചോദിച്ചു.
ഗോഡ്സെയുടെയും മോദിയുടെയും ആശയങ്ങൾ ഒന്നു തന്നെയാണെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നാകുമ്പോഴാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യോഗത്തിൽ,പി കെ കുഞ്ഞാലിക്കുട്ടി എം പി, എം എല്‍ എ മാരായ വി.എസ് ശിവകുമാർ, എം.വിൻസന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എ.ഐ.പി.സി തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി പി.എസ് ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.