‘പഴയ സിംഹത്തെ പുതിയ പേരില്‍ വിറ്റു’; മോദിയുടെ സ്വയം പര്യാപ്ത ഇന്ത്യ ആശയത്തെ പരിഹസിച്ച് ശശി തരൂര്‍

Jaihind News Bureau
Wednesday, May 13, 2020

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സ്വയം പര്യാപ്ത ഇന്ത്യ പദ്ധതിയെ പരിഹസിച്ച് ശശി തരൂര്‍ എം.പി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന പുതിയ  പേരില്‍ വീണ്ടും അവതരിപ്പിക്കുകയാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

‘പഴയ സിംഹങ്ങളെ  പുതിയ പേരില്‍ വിറ്റു’വെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്യവെ സ്വയം പര്യപ്ത ഇന്ത്യ എന്ന ആശയത്തിന് ഊന്നല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട മോദി, ഇന്ത്യയെ ആഗോള ബ്രാന്‍ഡാക്കി മാറ്റണമെന്നും ജനങ്ങള്‍ ഇതിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.