കേരളത്തിൽ സിപിഎം-ബിജെപി  അന്തർധാര സജീവം ; സർവേകള്‍ വിശ്വാസയോഗ്യമല്ല : ശശി തരൂർ

Jaihind News Bureau
Sunday, March 21, 2021

 

കൊല്ലം : കേരളത്തിൽ സിപിഎം-ബിജെപി  അന്തർധാര സജീവമെന്ന് ശശി തരൂർ എം.പി പറഞ്ഞു. സർവേഫലങ്ങളൊന്നും വിശ്വാസയോഗ്യമല്ല. ചാനലുകള്‍ക്കെല്ലാം ഒരേ ഏജൻസിയാണ് സർവ്വേ നടത്തിയതെന്നും അദേഹം പറഞ്ഞു. കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും അക്രമവും ഇടതുപക്ഷത്തിന്‍റെ മുഖമുദ്രയായി മാറി. ജനകീയപ്രകടന പത്രികയാണ് യുഡിഎഫ് പുറത്തിറക്കിയത്. ജനങ്ങളെ മുന്നിൽ കണ്ടാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.