തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ സംഭവം; ശശി തരൂര്‍ പരാതി നല്‍കും

Jaihind Webdesk
Tuesday, April 16, 2019

തിരുവനന്തപുരം: ക്ഷേത്രത്തില്‍ തുലാഭാര നേര്‍ച്ചക്കിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ സംഭവത്തില്‍ ശശി തരൂര്‍ എം.പി പരാതി നല്‍കും. ശശിതരൂര്‍ എത്തുന്നതിന് മുമ്പേ തുലാഭാരം തൂക്കിയിരുന്നുവെന്നും കൊളുത്തില്‍ ക്രതൃമത്വം കാണിച്ചോയെന്ന് സംശയമുണ്ടെന്നും ശശി തരൂര്‍ പറയുന്നു. പ്രവര്‍ത്തകരെക്കൂടാതെ വലിയൊരു കൂട്ടം അപരിചിതരും സംഭവം നടക്കുന്ന സമയത്ത് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിസിസി ഇന്നലെ പരാതി നല്‍കിയിരുന്നു. ഇന്നലെയാണ് തുലാഭാരത്തിനിടെ ത്രാസിന്റെ കൊളുത്ത് ഇളകി വീണ് ശശി തരൂരിന് പരിക്ക് പറ്റിയത്. തലയില്‍ ആറിലധികം സ്റ്റിച്ചിട്ടുണ്ട്.