ശശി തരൂർ എംപി വയനാട്ടില്‍; ദുരിതബാധിതപ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിച്ചു

 

കല്‍പ്പറ്റ: ഉരുൾ പൊട്ടൽ ദുരന്തം വിതച്ച മേപ്പാടി മുണ്ടക്കൈ പുഞ്ചിരിമാട്ടം പ്രദേശത്ത് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂർ സന്ദർശനം നടത്തി. പ്രദേശത്തെ സ്ഥിതിവിവരങ്ങൾ നേരിട്ടു കണ്ട് മനസിലാക്കിയ അദ്ദേഹം നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തി.  രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പുനരധിവാസ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉരുൾപൊട്ടൽ ഏറെ ബാധിച്ച ചൂരൽമലയിൽ നിന്നും കാൽനടയായാണ് ശശി തരൂർ എംപി പുഞ്ചിരിമട്ടത്തെത്തിയത്. നാട്ടുകാരുടെ പ്രയാസങ്ങൾ കേട്ടറിഞ്ഞ അദ്ദേഹം രക്ഷാപ്രവർത്തകരുടെ പ്രയാസങ്ങളും ചോദിച്ചു മനസിലാക്കി. രക്ഷാപ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും വേണ്ട സഹായങ്ങൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായുള്ള കാര്യങ്ങൾ പുരോഗമിക്കുന്നുണ്ട്. എംപി ഫണ്ട് ഉപയോഗിച്ച് വയനാടിനായി നിരവധി കാര്യങ്ങള്‍ ചെയ്യാൻ സാധിക്കുമെന്നും അതിനുവേണ്ട പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ശശി തരൂർ പറഞ്ഞു.

Comments (0)
Add Comment