കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ പാർലമെന്‍റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാനായി ഡോ. ശശി തരൂര്‍ എം.പിയെ നിയമിച്ചു. ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമുള്ള 31 അംഗങ്ങൾ ഉൾപ്പെടുന്നതാണ് സമിതി. കഴിഞ്ഞ ദിവസമാണ് പതിനേഴാം ലോക്‌സഭാ സ്റ്റാൻഡിംഗ് കമ്മിറ്റികളെ ലോക്‌സഭാ സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തത്. നേരത്തെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്നു ശശി തരൂർ.
നിയമനവിവരം സംബന്ധിച്ച് ട്വിറ്ററില്‍ കുറിച്ചു. നിയമനം രാജ്യത്തെ സേവിക്കാനുള്ള അവസരമായാണ് കാണുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.
കേന്ദ്ര സർക്കാരിന്‍റെ ശുപാർശ പ്രകാരം ലോക്സഭാ സ്പീക്കറും, രാജ്യസഭാ ചെയർമാനുമാണ് പാർലമെന്‍റിലേക്കുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത്. രാജ്യസഭയുടെ ആഭ്യന്തര, ശാസ്ത്ര-പരിസ്ഥിതി സമിതികളുടെ അധ്യക്ഷന്മാരായി കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളായ ആനന്ദ് ശർമയെയും ജയ്റാം രമേശിനെയും നിയോഗിച്ചു. ഇ.ടി മുഹമ്മദ് ബഷീറും, ബിനോയ് വിശ്വവും ഈ സമിതിയിൽ അംഗങ്ങളാണ്.
പാർലമെന്‍റ് ഐ.ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ അംഗങ്ങള്‍: