തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പിന്നിലാക്കി ശശി തരൂർ മുന്നേറുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ശശി തരൂരിന്‍റെ ലീഡ് പതിനായിരം കടന്നു. കേരളത്തിൽ യുഡിഎഫ് 18 മണ്ഡലങ്ങളിൽ മുന്നേറുകയാണ്. മണിക്കൂറുകളോളം രാജീവ് ചന്ദ്രശേഖറായിരുന്നു ലീഡ് നിലയില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ അവസാന ഘട്ടത്തില്‍ വന്‍ തിരിച്ചു വരവുമായാണ് ശശി തരൂർ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ മത്സരത്തിന് ത്രില്ലർ സ്വഭാവം പകർന്നത്.