KPCC ഐ.ടി സെല്‍ ചെയര്‍മാനായി ഡോ. ശശി തരൂര്‍ എം.പിയെ നിയമിച്ചു

Wednesday, October 10, 2018

കെ..പി.സി സി ഐ.ടി സെല്ലിന്‍റെ സംസ്ഥാന ചെയർമാനായി ഡോ. ശശി തരൂർ എം.പിയെ ചുമതലപ്പെടുത്താൻ രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

കെ.പി.സി.സിയുടെ 1000 ദുരിതാശ്വാസ വീടുകൾ നിർമിക്കുന്ന പദ്ധതിയുടെ സംസ്ഥാന ചെയർമാനായി മുൻ കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസനേയും അംഗങ്ങളായി കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരനേയും, രാഷ്ട്രീയകാര്യ സമിതി അംഗമായ പ്രൊഫ. കെ.വി തോമസിനേയും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലപ്പെടുത്തി.