കേസുകള്‍ ബാലിശം ; ശശി തരൂർ ഉൾപ്പെടെ ഉള്ളവർ സുപ്രീംകോടതിയെ സമീപിച്ചു

Jaihind News Bureau
Wednesday, February 3, 2021

 

ന്യൂഡല്‍ഹി : റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കുവെച്ചെന്നാരോപിച്ച് റജിസ്റ്റർ ചെയ്ത കേസുകളിൽ ശശി തരൂർ എം പി ഉൾപ്പെടെ ഉള്ളവർ സുപ്രീംകോടതിയെ സമീപിച്ചു. യുപിയിലും മധ്യപ്രദേശിലുമാണ്  തരൂരിനും 6 മാധ്യമപ്രവർത്തകർക്കും എതിരെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, ശത്രുത വളർത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസുകൾ ബാലിശമെന്ന് ഹർജിക്കാർ ആരോപിച്ചു.  രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡ, വിനോദ് കെ . ജോസ്, സഹർ അക, പരേഷ് നാഥ്‌, അനന്ത് നാഥ് എന്നിവരാണ് കേസുകൾ നേരിടുന്ന മാധ്യമ പ്രവർത്തകർ.