എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നത്; ആര് മത്സരിച്ചാലും കുഴപ്പമില്ലെന്ന് ശശി തരൂർ

Sunday, March 10, 2024

തിരുവനന്തപുരം: എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നതെന്ന് ശശി തരൂർ. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ശശി തരൂർ. ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും ആര് മത്സരിച്ചാലും കുഴപ്പമില്ലെന്നും  അദ്ദേഹം പറഞ്ഞു. 15 വർഷമായി ഇവിടെയുള്ളതാണ് താനെന്നും അതുകൊണ്ടാണ് പ്രത്യേക സ്വീകരണമെല്ലാം ഒഴിവാക്കിയതെന്നും  ശശി തരൂർ കൂട്ടിച്ചേർത്തു.