ഏപ്രില്‍ ഫൂളിന് പകരമാണ് ഇന്ത്യക്കാർക്ക് ‘അച്ഛേ ദിന്‍’ : മോദിയെ പരിഹസിച്ച് ശശി തരൂർ

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ മോദി സർക്കാരിന്‍റെ നയങ്ങളെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഏപ്രില്‍ ഫൂള്‍ എന്നത് നമ്മുടെ സംസ്കാരമല്ല, അത് പാശ്ചാത്യ സാംസ്കാരമാണ്. എന്നാല്‍   ഇന്ത്യക്കാർക്ക് വേണ്ടി ‘അച്ഛേ ദിന്‍’  ഉണ്ടെന്നാണ്  അദ്ദേഹത്തിന്‍റെ  പരിഹാസം.

മോദി സർക്കാരിന്‍റെ മുദ്രാ വാക്യമാണ് ‘അച്ഛേ ദിന്‍ ആഗയ ‘ (നല്ല ദിനങ്ങള്‍ വന്നെത്തി).  പക്ഷേ രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായമയും ദിനം പ്രതി  വർദ്ധിക്കുകയാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തില്‍ ജനങ്ങളെ വിഢികളാക്കുന്ന വാക്കാണ് അച്ഛേ ദിന്‍ എന്നതാണ് വിമർശനം.

അതേസമയം പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ജനങ്ങളുടെ മേല്‍ അധിക നികുതിഭാരം സർക്കാർ അടിച്ചേല്‍പ്പിക്കുകയാണ്.  ജീവന്‍രക്ഷാ മരുന്നുകള്‍, പാചക വാതകം, ഇന്ധനം. ഭൂനികുതി, വാഹന നികുതി തുടങ്ങി എല്ലാ മേഖലകളിലെയും നികുതി വർദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ കൂടിയാണ് നരേന്ദ്ര മോദിയെ പരിഹസിച്ച് ശശി തരൂർ രംഗത്തെത്തിയത്.

Comments (0)
Add Comment