Sunny Joseph MLA| മൂര്‍ച്ചയേറിയ ഭാഷയും വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനവും: ടി.ജെ എസ് ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു

Jaihind News Bureau
Friday, October 3, 2025

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചനം രേഖപ്പെടുത്തി.

രാഷ്ട്രീയ സംഭവങ്ങളെ ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ഉള്‍ക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. മൂര്‍ച്ചയേറിയ ഭാഷയും വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

വായനക്കാരെ നയിക്കാനും പൊതുവിഷയങ്ങളില്‍ അഭിപ്രായ രൂപീകരണം നടത്താനും അദ്ദേഹത്തിന്റെ എഴുത്തിലൂടെ കഴിഞ്ഞു. ടി.ജെ.എസ് ജോര്‍ജിന്റെ വിയോഗം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.