ഷാര്‍ജ ഒരുങ്ങുന്നു, പുതുവര്‍ഷത്തിലെ ഗംഭീര വെടിക്കെട്ട് ആഘോഷത്തിന്

Jaihind Webdesk
Sunday, December 26, 2021

 

ദുബായ് : പുതുവര്‍ഷ രാവ് വര്‍ണ ശബളമാക്കാന്‍ ഷാര്‍ജയിലെ വിനോദകേന്ദ്രങ്ങള്‍ തയാറെടുക്കുന്നു. വിനോദവും സാഹസികതയും രുചിമേളങ്ങളുമെല്ലാം സമ്മേളിക്കുന്ന വിവിധ പരിപാടികളാണിത്. ഷാര്‍ജ നിക്ഷേപ വികസന വകുപ്പായ ഷുറൂഖിന് കീഴിലുള്ള കേന്ദ്രങ്ങളിലാണ് ഈ ആഘോഷങ്ങള്‍. മുന്‍ വര്‍ഷങ്ങളിലെന്ന പോലെ ഇത്തവണ ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ പത്ത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന വെടിക്കെട്ടുണ്ടാവും. ഷാര്‍ജ നഗരമധ്യത്തിലുള്ള കോര്‍ണിഷിലെ പുതുവത്സര ആഘോഷം മലയാളികളടക്കമുള്ള കുടുംബ സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്.