ഷാര്‍ജയില്‍ മൂടല്‍മഞ്ഞ്  സമയത്ത് ട്രക്കുകള്‍ക്ക് വിലക്ക് 

Jaihind News Bureau
Saturday, February 6, 2021

ഷാര്‍ജ : ഷാര്‍ജയില്‍ ശക്തമായ മൂടല്‍മഞ്ഞ് സമയത്ത് , ട്രക്ക് വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണിത്. ഇപ്രകാരം, റോഡുകളിലെ പുകപടലങ്ങള്‍ നീങ്ങുന്നത് വരെ, സേവനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണം. ഷാര്‍ജ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. നിയമം ലംഘിച്ചാല്‍ അഞ്ഞൂറ് ദിര്‍ഹവും നാല് ട്രാഫിക് പോയിന്‍റും പിഴയായി നല്‍കും.