‘ലോക്ക്ഡൗണ്‍ കാലത്തും കൊള്ളലാഭം ഉണ്ടാക്കാനല്ല നോക്കേണ്ടത്, ലാഭം ജനങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്’: കേന്ദ്രത്തോട് കോണ്‍ഗ്രസ്

Jaihind News Bureau
Monday, April 6, 2020

ന്യൂഡല്‍ഹി : പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം ജനങ്ങളിലേക്ക് എത്തിക്കേണ്ട സമയമാണ് ഇതെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 ന് പോലും രാജ്യത്ത് പെട്രോളിനും ഡീസലിനും പ്രത്യേക നികുതി ചുമത്തി. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സർക്കാരിന് ലാഭവും, സാധാരണക്കാർക്ക് വേദനയുമാണ് കേന്ദ്ര സർക്കാർ സമ്മാനിക്കുന്നത് എന്ന് മനു അഭിഷേക് സിംഗ്‌വി കുറ്റപ്പെടുത്തി.

കഴിഞ്ഞ ആറ് വര്‍ഷത്തെ ലാഭവിഹിതം രാജ്യത്തെ ജനങ്ങളെ സഹായിക്കാനായി ഉപയോഗപ്പെടുത്തേണ്ട സമയമാണിത്. 20 ലക്ഷം കോടിയുടെ ലാഭം കര്‍ഷകരുള്‍പ്പെടുന്ന രാജ്യത്തെ വിവിധ വിഭാഗങ്ങളെ സഹായിക്കാനായി ഉപയോഗപ്പെടുത്തണമെന്നും സിംഗ്‌വി ആവശ്യപ്പെട്ടു.