ഷമ്മി തിലകനെ പുറത്താക്കിയതായി ‘എഎംഎംഎ’; അച്ചടക്കലംഘനമെന്ന് ആരോപണം

Sunday, June 26, 2022

 

കൊച്ചി: നടന്‍ ഷമ്മി തിലകനെ മലയാള താരസംഘടനയായ എഎംഎംഎയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ആരോപിച്ചാണ് നടപടി. ഷമ്മി തിലകനോട് വിശദീകരണം ചോദിച്ചെങ്കിലും നല്‍കിയില്ലെന്നാണ് സംഘടനയുടെ നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇന്ന് നടന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ഷമ്മി തിലകനെതിരെ നടപടി സ്വീകരിച്ചത്. എഎംഎംഎ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് ഷമ്മി തിലകനെതിരായ ആരോപണം.