പവർ ഗ്രൂപ്പുണ്ട്, പേരുകള്‍ പുറത്തുവരണമെന്ന് ഷമ്മി തിലകന്‍; ചിലരുടെ മൗനം കുറ്റബോധം കൊണ്ടാകാമെന്നും പരിഹാസം

Friday, August 23, 2024

 

കൊല്ലം: അച്ഛൻ പറഞ്ഞതിനപ്പുറം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നുമില്ലെന്ന് നടന്‍ ഷമ്മി തിലകൻ. സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും അത് ആരൊക്കെയന്നത് പുറത്ത് വരണമെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ താരങ്ങള്‍ തുടരുന്ന മൗനത്തെയും ഷമ്മി തിലകന്‍ പരിഹസിച്ചു. മൗനം കുറ്റബോധം കൊണ്ടോ അസുഖം കൊണ്ടോ ആകാമെന്നും ഷമ്മി. ഇരയും വേട്ടക്കാരും തമ്മിലുള്ള കോൺക്ലേവ് എന്തിനെന്നും ഷമ്മി തിലകൻ ചോദിച്ചു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.