51കാരിയുടെ മരണം കൊലപാതകം ; ഭർത്താവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്

Jaihind News Bureau
Saturday, December 26, 2020

 

തിരുവനന്തപുരം :  കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. 51കാരിയായ ത്രേസ്യാപുരം സ്വദേശി ശാഖയെ രണ്ട് മാസം മുന്‍പാണ് 28കാരനായ അരുണ്‍ വിവാഹം കഴിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് കാരക്കോണം മെഡിക്കല്‍ കോളജില്‍ ശാഖകുമാരിയെ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല. പുലര്‍ച്ചെ വീട്ടില്‍വച്ച് ഷോക്കേറ്റു എന്നായിരുന്നു അരുണ്‍ പറഞ്ഞിരുന്നത്. ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചതോടെ  ആശുപത്രിയില്‍ നിന്നും അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.