ശശി തരൂരിന് കൊവിഡ് സ്ഥിരീകരിച്ചു ; അമ്മയ്ക്കും സഹോദരിക്കും രോഗം

Jaihind Webdesk
Wednesday, April 21, 2021

ന്യൂഡല്‍ഹി : ശശി തരൂർ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോ​ഗം സ്ഥിരീകരിച്ചത്. ശശി തരൂരിന്‍റെ അമ്മയ്ക്കും സഹോദരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ട്വിറ്ററിലീടെ തരൂർ തന്നെയാണ് രോഗവിവരം അറിയിച്ചത്. ഡല്‍ഹിയിലെ വസതിയിൽ ക്വാറന്‍റൈനിലാണ് ശശി തരൂർ ഇപ്പോള്‍.