യാത്ര വണ്ടിപ്പെരിയാറിലേക്ക് , ചിരിച്ച മുഖത്തോടെ സെല്‍ഫി ; ഷാഹിദ കമാലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമർശനം

Jaihind Webdesk
Sunday, July 11, 2021

തിരുവനന്തപുരം : വണ്ടിപ്പെരിയാറിലേക്ക് എന്ന അടിക്കുറിപ്പോടെ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ വിമര്‍ശനം. ചിരിച്ച മുഖത്തോടെ കാറിലിരിക്കുന്ന ഷാഹിദ കമാലിന്‍റെ സെല്‍ഫി ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങള്‍ രംഗത്തെത്തി.

കേരളത്തിന്‍റെ മനുഷ്യമനഃസാക്ഷിയെ നടുക്കിയ വണ്ടിപ്പെരിയാറിലെ കുട്ടിയുടെ ക്രൂരകൊലപാതകം ചർച്ചയാകുമ്പോള്‍  വനിതാ കമ്മിഷൻ അംഗം ഉല്ലസിക്കുകയാണെന്നാണ് വിമർശനം. ‘ഫോട്ടോ കണ്ടപ്പോൾ കല്യാണത്തിന് പോകുകയാണെന്ന്  തെറ്റിദ്ധരിച്ചു, ക്ഷമിക്കണം എന്ന്  പരിഹസിച്ചും നിരവധിപ്പേർ രംഗത്തെത്തി.

അതേസമയം പീഡനക്കൊലപാതകത്തിലെ പ്രതിയായ അർജുന് നേരെ നാട്ടുകാരുടെ പ്രതിഷേധം. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് പ്രതിക്കെതിരെ  നാട്ടുകാർ രോഷപ്രകടനവുമായി പാഞ്ഞടുത്തത്. നാട്ടുകാരുടെ ഭാഗത്ത് നിന്നും വലിയരീതിയില്‍ പ്രതിഷേധവുമുണ്ടായി. ഡമ്മിയടക്കം ഉപയോഗിച്ച് വിശദമായ തെളിവെടുപ്പാണ് നടന്നത്.