ഞാൻ എവിടെയും പോവുന്നില്ലല്ലോ.. ജോലിക്കു പോകുന്നതു പോലെയല്ലേ; കണ്ണീരോടെ വടകരയിലേക്ക് യാത്രയയപ്പ് നല്‍കിയവരെ ആശ്വസിപ്പിച്ച് ഷാഫി പറമ്പില്‍

Jaihind Webdesk
Sunday, March 10, 2024

പാലക്കാട്: വടകരയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങി. വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിലിന് പാലക്കാട് നിന്നും കണ്ണീരോടെയാണ് യാത്രയയപ്പ് നല്‍കിയത്. ഷാഫി പറമ്പിലിനായി സ്ത്രീകളും മുതിര്‍ന്നവരും അടക്കം നിരവധി പേരാണ് മുദ്രാവാക്യം വിളിച്ചത്. ‘‘ഞാൻ എവിടെയും പോവുന്നില്ലല്ലോ… ജോലിക്കു പോകുന്നതു പോലെയല്ലേ എന്ന് പറഞ്ഞ് അവരെ അദ്ദേഹം ആശ്വസിപ്പിച്ചു.  ഷാഫി പറമ്പിലിന്‍റെ എംഎൽഎ ഓഫിസിനു മുന്നിലായിരുന്നു വൈകാരിക മുഹൂർത്തങ്ങൾ. വടകരയിലേക്കുള്ള യാത്രയ്ക്കിടെ അവിടുത്തെ പ്രവാസികൾക്കു നന്ദി പറഞ്ഞ് ഷാഫി സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു.