ഷാഫി പറമ്പിലിന്‍റെ എംപി ഓഫീസ് വടകരയില്‍ പ്രവർത്തനമാരംഭിച്ചു; മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Sunday, July 7, 2024

 

വടകര എംപി ഷാഫി പറമ്പിലിന്‍റെ ഓഫീസ് വടകരയിൽ പ്രവർത്തനമാരംഭിച്ചു. മുൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷാഫി പറമ്പിൽ എംപി, ഡിസിസി അധ്യക്ഷൻ അഡ്വ. കെ. പ്രവീൺകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ, യുഡിഎഫ് നേതാക്കളായ പാറക്കൽ അബ്ദുള്ള, പുന്നക്കൽ അബ്ദുല്ല, പി.എം. ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.