വർഗീയ പണി നിർത്തി ആഭ്യന്തരവകുപ്പിന്‍റെ തലപ്പത്ത് കൊള്ളാവുന്ന ആരെയെങ്കിലും നോക്കൂ; കോടിയേരിയോട് ഷാഫി

Jaihind Webdesk
Monday, January 17, 2022

വർഗീയപരാമർശം നടത്തുന്ന കോടിയേരിക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കോടിയേരി വർഗീയ പണി നിർത്തിയിട്ട് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്‍റെ തലപ്പത്ത് കൊള്ളാവുന്ന ഒരാളെ വെക്കാന്‍ മെനക്കെട്ടിരുന്നെങ്കില്‍ നന്നായേനെ എന്ന് ഷാഫി പരിഹസിച്ചു.

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

കെ പി സി സി തലപ്പത്ത് ഹിന്ദുവാണോ മുസ്ലീമാണോ ക്രിസ്ത്യാനയാണോ എന്ന് പരിശോധിക്കുന്ന കോടിയേരി , ആ ‘വർഗ്ഗീയ പണി’ നിർത്തിയിട്ട് കേരളത്തിന്‍റെ ആഭ്യന്തര വകുപ്പിന്‍റെ തലപ്പത്തു ഏതെങ്കിലും ജാതിയിലോ മതത്തിലോ പെട്ടതോ പെടാത്തതോ ആയ കൊള്ളാവുന്ന ഒരാളെ വെക്കുവാൻ മെനക്കെട്ടിരുന്നുവെങ്കിൽ നന്നായേനെ….