വടകര: ഏറെ ശ്രദ്ധേയമായ വടകര ലോക്സഭാ മണ്ഡലത്തില്‍ ഷാഫി പറമ്പിൽ മുപ്പതിനായിരത്തിലേറെ വോട്ടിന്‍റെ ലീഡുമായി മുന്നേറുന്നു. സിപിഎം സ്ഥാനാർത്ഥി കെ.കെ. ശൈലജക്കെതിരെയാണ് ഷാഫി പറമ്പില്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറ്റം തുടരുന്നത്. വിജയം ഉറപ്പാണെന്ന് വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ് കൗണ്ടിംഗ് സെന്‍ററിൽ എത്തിയ ഷാഫി പറമ്പിൽ പ്രതികരിച്ചിരുന്നു. വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറി മറിഞ്ഞെങ്കിലും പിന്നീട് ഷാഫി മുന്നേറുകയായിരുന്നു.