ഡിവൈഎഫ്ഐ ബ്രോക്കര്‍ പണി നിർത്തണം ; മധ്യസ്ഥ വേഷം അഴിച്ചുവെച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി നിലകൊള്ളണമെന്ന് ഷാഫി പറമ്പില്‍

 

തിരുവനന്തപുരം :  ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയ ഡിവൈഎഫ്‌ഐക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. സര്‍ക്കാര്‍ സര്‍വീസിലേക്ക് ആളുകളെ നിയമിക്കുന്നത് ഡിവൈഎഫ്‌ഐയാണോ എന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഡിവൈഎഫ്‌ഐയാണോ തീരുമാനം പറയേണ്ടത്. തലക്കെട്ടുകളുണ്ടാക്കാനുള്ള മധ്യസ്ഥ വേഷം അഴിച്ചുവെച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടന നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിവൈഎഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകരുള്‍പ്പടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്താന്‍ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ബ്രോക്കര് എജന്സി നടത്തുന്നുണ്ടോ ? പാര്ട്ടി ഓഫിസില് വിളിച്ചോണ്ട് പോയി ചര്ച്ച നടത്തലാണോ മര്യാദ?- ഷാഫി പറമ്പില്‍  ചോദിച്ചു. മുഖ്യമന്ത്രിയേയും കൂട്ടി സമരപന്തല്‍ സന്ദർശിക്കുകയാണ് ഡിവൈഎഫ്ഐ നേതാക്കള്‍ ചെയ്യേണ്ടതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.

Comments (0)
Add Comment