വിലങ്ങാട് ദുരന്തത്തില്‍ കേന്ദ്ര ഇടപെടൽ ആവശ്യം; പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ | VIDEO

Jaihind Webdesk
Friday, August 9, 2024

 

ന്യൂഡൽഹി: വടകര മണ്ഡലത്തിലെ വിലങ്ങാട്‌ ഉണ്ടായ പ്രകൃതി ദുരന്തത്തിന്‍റെ വ്യാപ്‌തി മനസിലാക്കിക്കൊണ്ട് കേന്ദ്രം പ്രത്യേക പാക്കേജ്‌ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. 150ഓളം വീടുകള്‍ ദുരന്തത്തില്‍ തകര്‍ന്നുവെന്നും പ്രദേശത്ത് കോടികളുടെ നാശനഷ്ടമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍  വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യമാണെന്നും അടിയന്തിരമായി സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്നും ഷാഫി പറമ്പില്‍ ലോക്സഭയുടെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. അതേസമയം വയനാട് നടന്ന ദുരന്തം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.