മണ്ട പോയ തെങ്ങില്‍ നിന്ന് ഒരു ‘തേങ്ങ’യും കേരളം പ്രതീക്ഷിക്കുന്നില്ല ; വിജയരാഘവനെ കൊട്ടി ഷാഫി ; കുറിപ്പ്

Jaihind News Bureau
Sunday, February 21, 2021

 

തിരുവനന്തപുരം : സിപിഒ റാങ്ക് ലിസ്റ്റിനെ കുറിച്ചുള്ള സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പരാമര്‍ശത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ‘സിപിഒ റാങ്ക്‌ ലിസ്റ്റിനെ പറ്റി ചോദിച്ചപ്പോൾ എ.വിജയരാഘവൻ പറഞ്ഞത് മണ്ട പോയ തെങ്ങിൽ നിന്ന് ഇനി തേങ്ങ കിട്ടില്ലെന്നാണ്. അല്ലെങ്കിലും വിജയരാഘവനിൽ നിന്ന് ഒരു ‘തേങ്ങയും’ കേരളം (സിപിഎം കാരുൾപ്പടെ) പ്രതീക്ഷിക്കുന്നില്ല’-ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

CPO റാങ്ക്‌ ലിസ്റ്റിനെ പറ്റി ചോദിച്ചപ്പോൾ എ വിജയരാഘവൻ പറഞ്ഞത് മണ്ട പോയ തെങ്ങിൽ നിന്ന് ഇനി തേങ്ങ കിട്ടില്ലെന്നാണ്. അല്ലെങ്കിലും വിജയരാഘവനിൽ നിന്ന് ഒരു ‘തേങ്ങയും’ കേരളം (സിപിഎം കാരുൾപ്പടെ) പ്രതീക്ഷിക്കുന്നില്ല.