‘ആർജ്ജവമില്ലാത്ത മന്ത്രിമാരെ ഉപദേശിച്ചാൽ മതി, യൂത്ത് കോണ്‍ഗ്രസിനോട് വേണ്ട’ ; വിജയരാഘവനോട് ഷാഫി പറമ്പില്‍

Jaihind News Bureau
Tuesday, February 16, 2021

 

തിരുവനന്തപുരം : പി.എസ്.സി ഉദ്യോഗാര്‍ഥികളുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും സമരത്തിനെതിരെ രംഗത്തെത്തിയ സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. വർഗ്ഗീയത പറയുന്ന തിരക്കിനിടയിൽ നിന്ന് കഷ്ടപ്പെട്ട് സമയമുണ്ടാക്കി  വിജയരാഘവൻ യൂത്ത് കോൺഗ്രസിനെ ഉപദേശിക്കണ്ടെന്നും തൊഴിലിനായി പോരാടുന്ന യുവജനങ്ങളോട് ഒരു ചർച്ച നടത്താൻ ആർജ്ജവമില്ലാത്ത മന്ത്രിമാരെ ഉപദേശിച്ചാൽ മതിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഇവരിലൊരാൾക്കും തെരുവിൽ കിടക്കുന്ന റാങ്ക് ലിസ്റ്റിലെ ഈ ചെറുപ്പക്കാരോട് ഒരു ചർച്ച നടത്താന്‍ സമയമില്ല. അതല്ല പേഴ്‌സണല്‍ സ്റ്റാഫോണോ കേരളം ഭരിക്കുന്നത് ? എന്നിട്ട് മന്ത്രിമാര്‍ ചോദിക്കുന്നു എന്തിനാണ് സമരമെന്ന്. ഈ ഉദ്യോഗാർത്ഥികളോടൊന്ന് സംസാരിച്ചാലറിയാം എന്തിനാ സമരമെന്ന് ‘- ഷാഫി പറമ്പില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
മുഖ്യമന്ത്രിയും 20 മന്ത്രിമാരും
ഇവരിലൊരാൾക്കും തെരുവിൽ കിടക്കുന്ന റാങ്ക് ലിസ്റ്റിലെ ഈ ചെറുപ്പക്കാരോട് ഒരു ചർച്ച നടത്താന്‍ സമയമില്ല.
അതല്ല പേഴ്‌സണല്‍ സ്റ്റാഫോണോ കേരളം ഭരിക്കുന്നത് ?
എന്നിട്ട് മന്ത്രിമാര്‍ ചോദിക്കുന്നു എന്തിനാണ് സമരമെന്ന്.. ഈ ഉദ്യോഗാർത്ഥികളോടൊന്ന് സംസാരിച്ചാലറിയാം എന്തിനാ സമരമെന്ന് .
വർഗ്ഗീയത പറയുന്ന തിരക്കിനിടയിൽ നിന്ന് കഷ്ടപ്പെട്ട് സമയമുണ്ടാക്കി ശ്രീ വിജയരാഘവൻ യൂത്ത് കോൺഗ്രസ്സിനെ ഉപദേശിക്കണ്ട .
തൊഴിലിനായി പോരാടുന്ന യുവജനങ്ങളോട് ഒരു ചർച്ച നടത്താൻ ആർജ്ജവമില്ലാത്ത മന്ത്രിമാരെ ഉപദേശിച്ചാൽ മതി .

 

https://www.facebook.com/shafiparambilmla/photos/a.546202162083421/3834022059968065/