‘സഭാ സമ്മേളനം മാറ്റിയത് രോഗവ്യാപനം ഭയന്നിട്ടല്ല, ജനങ്ങൾക്കിടയില്‍ പടരുന്ന സര്‍ക്കാരിനുമേലുള്ള അവിശ്വാസം ചർച്ചയാകാതിരിക്കാന്‍’

 

കോഴിക്കോട്: നിയമസഭാ സമ്മേളനം മാറ്റിയത് കൊവിഡ് ഗോഗവ്യാപനം ഭയന്നിട്ടല്ല മറിച്ച്  ജനങ്ങൾക്കിടയില്‍ പടരുന്ന സര്‍ക്കാരിനുമേലുള്ള അവിശ്വാസം ചർച്ചയാകാതിരിക്കാനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. സ്വർണ്ണക്കടത്ത് വിവാദത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായും സർക്കാർ കൊവിഡ് വ്യാപനത്തെ കാണുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

സഭാ സമ്മേളനം മാറ്റിയതിന് കാരണമായി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എഴുതുന്ന കീം പരീക്ഷ നടത്തി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും രോഗം വരുന്ന അവസ്ഥയിലേക്കെത്തിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.   നടപടികൾ കാറ്റിൽ പറത്തി കൺസൾട്ടന്‍സികളെ നിയമിക്കുന്നതിൽ വൻ അഴിമതിയുണ്ട്. അവതാരങ്ങളെ സെക്രട്ടറിയേറ്റിന്‍റെ അകത്തിരുത്തിയതിന്‍റെ ഫലമാണിത്. കൺസൾട്ടന്‍സി കമ്പനികളോടുള്ള സർക്കാരിന്‍റെ താൽപര്യമാണ് ഇത് വ്യക്തമാക്കുന്നത്. കെ.പി.എം.ജിയുടെ ഡയറക്ടർ ആയിരുന്ന അരുൺ പിള്ള പിന്നീട് പിഡബ്ല്യുസി യുടെ എക്സിക്യൂട്ടീവ് ഡയറക്ടറായത് പരിശോധിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

Comments (0)
Add Comment