‘എന്നെ അറസ്റ്റ് ചെയ്തിട്ട് അവരെ അടിച്ചൊതുക്കാമെന്നു കരുതണ്ട, ചീപ്പ് ഷോ വേണ്ട’; പൊലീസിനോട് ഷാഫി പറമ്പില്‍| VIDEO

Jaihind News Bureau
Saturday, September 12, 2020

മലപ്പുറം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ മന്ത്രി കെ.ടി ജലീലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിൽ ജലീലിന്‍റെ വീട്ടിലേക്കു നടത്തിയ മാർ‌ച്ചിനു നേരെ പൊലീസ് അതിക്രമം ഉണ്ടായി. മാർച്ച് പിരിഞ്ഞതിനുശേഷവും പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയായിരുന്നു.  ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

പിരിഞ്ഞുപോകാൻ ആഹ്വാനം ചെയ്തതിനു ശേഷം പ്രവർത്തകരെ പൊലീസ് തല്ലിയോടിച്ചതിനെതിരെ  ഷാഫി പറമ്പില്‍ രംഗത്തെത്തി. ”എന്‍റെ പിള്ളേരെ പിരിച്ചു വിടാൻ എനിക്കറിയാം. എന്നെ അറസ്റ്റ്‌ ചെയ്ത്‌ കൊണ്ട്‌ പോയിട്ട്‌ അവരെ അടിച്ചൊതുക്കാമെന്നു കരുതണ്ട. വെറുതേ ചീപ്പ് ഷോ കാണിക്കരുത്. ഞങ്ങൾ അറസ്റ്റ് വരിക്കാൻ തീരുമാനിച്ചു തന്നെയാണ് വന്നത്. പൊലീസുമായി സംഘർഷമുണ്ടാക്കാനല്ല”- ഷാഫി പറമ്പില്‍ പറഞ്ഞു.

teevandi enkile ennodu para