‘നന്ദി വാക്കിലൊതുക്കില്ല, പ്രവർത്തനങ്ങളിലൂടെ കാട്ടും’ ; പാലക്കാടന്‍ ജനതയോട് ഷാഫി പറമ്പിൽ

Jaihind Webdesk
Sunday, May 2, 2021

 

പാലക്കാട് : മതേതരവിശ്വാസ മൂല്യങ്ങളിൽ പാലക്കാട്ടെ ജനങ്ങൾ വിശ്വാസമർപ്പിച്ചതു കൊണ്ടാണ് തനിക്ക് വിജയം ഉറപ്പായതെന്ന് ഷാഫി പറമ്പിൽ. പാലക്കാട് മണ്ഡലത്തിൽ ക്രിയാത്മകമായ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. നന്ദി വാക്കിലൊതുങ്ങില്ല, നന്ദി നാടിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെയായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പാലക്കാട് കനത്ത പോരാട്ടത്തിന് ഒടുവില്‍ വിജയം ഉറപ്പിച്ച  ഷാഫിയ്ക്ക് വലിയ പ്രശംസയാണ് എതിർപക്ഷത്തുനിന്നടക്കം ലഭിക്കുന്നത്. പരാജയത്തിലും രുചി പകരുന്ന വിജയം എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.

‘പരാജയത്തിലും രുചി പകരുന്ന വിജയം. വ്യക്തിപരമായി ഈ വിജയം എനിക്കൊരുപാട് പ്രിയപ്പെട്ടതാണ്. വ്യക്തിപരമായ ആ സന്തോഷത്തേക്കാൾ വലിയ സന്തോഷം രാഷ്ട്രീയമായ സന്തോഷമാണ്. വർഗ്ഗിയത തോല്ക്കുന്ന ഓരോ ഇടവും പ്രിയങ്കരം തന്നെ. മരണം വരെയും, ഇനിയുമിതു പോലെ ഏറെ ദൂരം ഒപ്പം നടക്കും..’ രാഹുല്‍ കുറിച്ചു.