‘കോണ്‍ഗ്രസ് പ്രവർത്തകരെ ത്രീവ്രവാദ ബന്ധം മുദ്ര കുത്തി വായടപ്പിക്കാമെന്ന് വ്യാമോഹിക്കേണ്ട’ : ഷാഫി പറമ്പില്‍

Jaihind Webdesk
Saturday, December 11, 2021

മോഫിയ പർവീണിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവർക്ക് തീവ്രവാദ ബന്ധം ആരോപിച്ച പൊലീസിനെതിരെ യൂത്ത് കേൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍. ഭരണകൂട വീഴ്ച്ചകളെ ചോദ്യം ചെയ്യുന്നവർ മുഴുവൻ തീവ്രവാദികളാണെന്ന് പറയുന്നവർ കേന്ദ്രത്തിലായാലും കേരളത്തിലായാലും ഓർക്കേണ്ട കാര്യം സ്‌റ്റേറ്റും രാജ്യവും എന്ന് പറയുന്നത് ഭരണാധികാരികളല്ല . ജനതയാണ് രാജ്യം- അദ്ദേഹം പറഞ്ഞു.

റിമാൻഡ് റിപ്പോർട്ട് എഴുതിയ ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. ഇനിയും സമരം ചെയ്യേണ്ടി വന്നാൽ ചെയ്യും . തീവ്രവാദ ബന്ധം മുദ്ര കുത്തി വായടപ്പിക്കാന്ന് കേരള പോലീസ് വ്യാമോഹിക്കേണ്ടെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

യോഗി പോലീസ് കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ട് അല്ല . പിണറായി പോലീസ് കൊടുത്തതാണ് . മോഫിയ പർവീണിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവർക്ക് തീവ്രവാദ ബന്ധം ഉണ്ടോ എന്ന് സംശയമുള്ളത് കൊണ്ട്‌ ജാമ്യം കൊടുക്കരുതെന്ന്.
പിണറായി യോഗിക്കും ഷായ്ക്കും പഠിക്കരുതെന്ന് നമ്മൾ പറയാറുണ്ട് . ഇനി കൂടുതലൊന്നും പഠിക്കാനുണ്ടെന്ന് കരുതുന്നില്ല.
മോഫിയയുടെ ദാരുണമായ മരണത്തിന് കാരണക്കാരിൽ ഒരാളായ പോലീസ് ഉദ്ദ്യോഗസ്ഥനെ സസ്പെൻറ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് അൻവർ സാദത്ത് MLA , ബെന്നി ബെഹനാൻ MP , TJ വിനോദ് , റോജി എം ജോൺ , എൽദോസ് കുന്നപ്പള്ളി , മുഹമ്മദ് ഷിയാസ് തുടങ്ങി വർഷങ്ങളായി പൊതു പ്രവർത്തന രംഗത്ത് നിൽക്കുന്നവരുടെ നേതൃത്വത്തിൽ നടന്ന ഒരു സമരവുമായി ബന്ധപ്പെട്ട അറസ്റ്റിനെയാണ് തീവ്രവാദ ബന്ധത്തിലേക്ക് വലിച്ചഴക്കാൻ പോലീസ് ശ്രമിക്കുന്നത്.
ഭരണകൂട വീഴ്ച്ചകളെ ചോദ്യം ചെയ്യുന്നവർ മുഴുവൻ തീവ്രവാദികളാണെന്ന് പറയുന്നവർ കേന്ദ്രത്തിലായാലും കേരളത്തിലായാലും ഓർക്കേണ്ട കാര്യം സ്‌റ്റേറ്റും രാജ്യവും എന്ന് പറയുന്നത് ഭരണാധികാരികളല്ല . ജനതയാണ് രാജ്യം .
ഈ റിമാൻഡ് റിപ്പോർട്ട് എഴുതിയ ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം.
ഇനിയും സമരം ചെയ്യേണ്ടി വന്നാൽ ചെയ്യും .
ത്രീവ്രവാദ ബന്ധം മുദ്ര കുത്തി വായടപ്പിക്കാന്ന് കേരള പോലീസ് വ്യാമോഹിക്കേണ്ട.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fshafiparambilmla%2Fposts%2F463931531761293&show_text=true&width=500