‘വടകരയിലേത് രാഷ്ട്രീയ വിജയം’; തലസ്ഥാനത്ത് ഷാഫി പറമ്പിലിന് ആവേശ്വോജ്ജ്വല സ്വീകരണം

Jaihind Webdesk
Monday, June 10, 2024

 

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് ശേഷം തലസ്ഥാനത്തെത്തിയ ഷാഫി പറമ്പിലിന്
ആവേശകരമായ വരവേല്‍പ്പ്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഷാഫി പറമ്പിലിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കെഎസ് യു പ്രവര്‍ത്തകരും ചേര്‍ന്ന് വാദ്യമേളങ്ങളോടും മുദ്രാവാക്യങ്ങളോടും കൂടിയ സ്വീകരണം ആണ് നല്‍കിയത്. രാഷ്ട്രീയ വിജയമാണ് വടകരയില്‍ ഉണ്ടായതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തുള്ള വിജയമാണെന്നും പരാജയം അംഗീകരിക്കാതെ ബോംബെറിയാന്‍ നടക്കുകയാണ് സിപിഎം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തിലെ ജനങ്ങള്‍ എടുത്ത ഉറച്ച തീരുമാനമാണ് ഈ വിജയമെന്നും പരിപൂര്‍ണമായി ജനങ്ങള്‍ ഈ സര്‍ക്കാരില്‍ നിന്നുള്ള മോചനം ആഗ്രഹിക്കുന്നുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.