കണ്ണൂരില്‍ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവം; ആഭ്യന്തര മന്ത്രിയും പോലീസും പരാജയമെന്ന് ഷാഫി പറമ്പിൽ

Jaihind Webdesk
Wednesday, June 19, 2024

 

കണ്ണൂർ: കണ്ണൂർ എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പരാജയ സങ്കൽപങ്ങളുടെ പൂർണതയാണ് പോലീസും ആഭ്യന്തരമന്ത്രിയുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പോലീസിനെ കൊണ്ട് 10 പൈസക്ക് ഗുണമില്ല. ബോംബ് നിർമ്മിച്ചവരെ കണ്ടെത്താൻ പോലീസിന് കഴിയുന്നില്ല. മുഖം നോക്കാതെ നടപടി എടുക്കാൻ പോലീസിന് അനുമതി നൽകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ബോംബിന്‍റെ ബാക്കിയാണ് തലശേരിയിൽ പൊട്ടിയത്.  മൈനുകൾ പോലെ ബോംബുകൾ കുഴിച്ചിടാൻ കണ്ണൂർ എന്താ യുദ്ധഭൂമിയാണോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ബോംബ് സ്ഫോടനത്തിൽ മരിച്ച വേലായുധന് അന്തിമോപചാരം അർപ്പിച്ച ശേഷം തലശേരിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ എംപി.