‘മുഖ്യമന്ത്രിയുടേത് ഓട്ടന്‍ തുള്ളല്‍ വേദിയില്‍ കുച്ചിപ്പുടി അവതരിപ്പിച്ച അവസ്ഥ’: പരിഹസിച്ച് ഷാഫി പറമ്പില്‍

Jaihind Webdesk
Tuesday, June 28, 2022

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. കലോത്സവ വേദിയിലെ ഓട്ടന്‍ തുള്ളല്‍ വേദിയില്‍ കുച്ചിപ്പുടി അവതരിപ്പിച്ച അവസ്ഥയിലായിരുന്നു മുഖ്യമന്ത്രിയെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ മുഖ്യമന്ത്രി വേദി മാറി പ്രസംഗിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരായ ചോദ്യങ്ങള്‍ അവസാനിപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഷാഫി പറഞ്ഞു.