‘തൊഴിൽ ചോദിക്കുന്നവർക്ക് ബക്കറ്റിൽ കേസാണോ ചെയർമാൻ എടുത്ത് വച്ചിരിക്കുന്നത് ?’; പി.എസ്.സി നടപടിക്കെതിരെ ഷാഫി പറമ്പില്‍, കുറിപ്പ്

Jaihind News Bureau
Friday, August 28, 2020

 

പരസ്യപ്രതികരണം നടത്തിയ ഉദ്യോഗാർത്ഥികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച പി.എസ്.സി നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കേസെടുത്തും സർക്കുലറിറക്കിയും ചെറുപ്പക്കാരുടെ വായ് മൂടിക്കെട്ടാമെന്ന് പി.എസ്.സിയും സർക്കാരും വ്യാമോഹിക്കേണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തൊഴിൽ ചോദിക്കുന്നവർക്ക് ബക്കറ്റിൽ കേസാണോ ചെയർമാൻ എടുത്ത് വെച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സർക്കാരിനെ വിമർശിച്ചതിന്‍റെ പേരിൽ 3 യുവാക്കളെ പി.എസ്.സി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. ഉദ്യോഗാർത്ഥിൾക്ക്‌ ആവശ്യമെങ്കിൽ നിയമ സഹായം നൽകും. സർക്കാർ സ്വന്തം പാർട്ടിക്കാരല്ലാത്ത ചെറുപ്പക്കാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കേസെടുത്തും സർക്കുലറിറക്കിയും ചെറുപ്പക്കാരുടെ വായ് മൂടിക്കെട്ടാമെന്നും PSC യും സർക്കാരും വ്യാമോഹിക്കേണ്ട. bതൊഴിൽ ചോദിക്കുന്നവർക്ക് ബക്കറ്റിൽ കേസാണോ ചെയർമാൻ എടുത്ത് വെച്ചിരിക്കുന്നത് ? സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ 3 യുവാക്കളെ PSC തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. ഉദ്യോഗാർത്ഥിൾക്ക്‌ ആവശ്യമെങ്കിൽ നിയമ സഹായം നൽകും.സർക്കാർ സ്വന്തം പാർട്ടിക്കാരല്ലാത്ത ചെറുപ്പക്കാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് .

 

teevandi enkile ennodu para