പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു ; കണ്ണും തലയും അടിച്ചുപൊട്ടിക്കാന്‍ സര്‍ക്കാര്‍ ക്വട്ടേഷന്‍: ഷാഫി പറമ്പില്‍| VIDEO

Jaihind News Bureau
Friday, September 18, 2020

 

തിരുവനന്തപുരം: സമരം ചെയ്യുന്നവരെ അക്രമിക്കാന്‍ സര്‍ക്കാര്‍ പൊലീസിന് ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കേരളത്തില്‍ സമാനതകളില്ലാത്ത ക്രൂരതകളാണ് പൊലീസ് നടപടിയുടെ ഭാഗമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തകരുടെ കണ്ണും തലയും അടിച്ചുപൊട്ടിക്കാനാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്നും പൊലീസ് ആസ്ഥാനത്തിനുമുന്നില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹം പറഞ്ഞു. കണ്ണും തലയും അടിയേറ്റ് തകർന്ന പ്രവർത്തകരുടെ ചിത്രങ്ങള്‍ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.

കള്ളക്കടത്ത് സംഘങ്ങളുടെ സ്വാധീനത്തില്‍ നിന്നും ജനശ്രദ്ധതിരിക്കാന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ് സിപിഎം. സംഘികള്‍ തോല്‍ക്കുന്ന വര്‍ഗീയതയാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ഖുര്‍ആനെ കള്ളക്കടത്തില്‍ മറയാക്കുന്ന പ്രവര്‍ത്തനമാണ് മന്ത്രി ജലീലും സിപിഎമ്മും സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാരിനെതിരായ പ്രതിഷേധം തുടരുകതന്നെ ചെയ്യുമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.