വിജയരാഘവനല്ല ‘വർഗീയ രാഘവന്‍’ ; എല്‍ഡിഎഫിന്‍റേത് വർഗീയ മുന്നേറ്റ ജാഥയെന്ന് ഷാഫി പറമ്പില്‍

Jaihind News Bureau
Saturday, February 13, 2021

 

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ നയിക്കാൻ പോകുന്ന ജാഥ വർഗീയ മുന്നേറ്റ ജാഥയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ. ജാഥ നയിക്കുന്ന ആളുടെ പേര് വിജയരാഘവൻ എന്നല്ല വർഗീയ രാഘവൻ എന്നാണെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി- സിപിഎം കള്ള കൂട്ടുകെട്ടിനെ കേരള ജനത തൂത്തെറിയുമെന്നും മട്ടന്നൂരിൽ ഷുഹൈബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത്  ഷാഫി പറമ്പില്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂരിൽ സംഘടിപ്പിച്ച അനുസ്മരണ റാലിയിലും പൊതുസമ്മേളനത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.  ഷാഫി പറമ്പിലിൻ്റെയും സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടേയും നേതൃത്വത്തിൽ നടന്ന റാലി മട്ടന്നൂരിനെ മൂവർണ്ണ കടലാക്കി മാറ്റി. ഡിസിസി പ്രസിഡന്‍റ്  സതീശൻ പാച്ചേനി, സണ്ണി ജോസഫ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളായ എന്‍.എസ് നുസൂർ, റിജിൽ മാക്കുറ്റി, സുദീപ് ജയിംസ് എന്നിവരും വിവിധ കെ.എസ്.യു നേതാക്കളും സംസാരിച്ചു.