പബ്ലിക് സർവ്വീസ് കമ്മീഷനെ പാർട്ടി സർവ്വീസ് കമ്മീഷനാക്കി ; പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി ഷാഫി പറമ്പില്‍ എംഎല്‍എ

Jaihind News Bureau
Tuesday, January 12, 2021

 

തിരുവനന്തപുരം : സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്. ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പബ്ലിക്ക് സർവ്വീസ് കമ്മീഷനെ പാർട്ടി സർവ്വീസ് കമ്മീഷനാക്കിയെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വിവിധ ലിസ്റ്റുകളില്‍ ഉൾപ്പെട്ടവർ വാതിലുകൾ കയറിയിറങ്ങുന്നു. എകെജി സെന്‍ററിലേക്ക് നിയമനം നടത്തുന്നതുപോലെയാണ് സർക്കാരിലേക്ക് നിയമനം നടത്തുന്നുന്നത്. റാങ്ക് ലിസ്റ്റുകളുടെ ശവപ്പറമ്പായി കേരളത്തെ മാറ്റി.

സ്വപ്നയ്ക്ക് വേണ്ടി നടപടി ക്രമങ്ങൾ അട്ടിമറിച്ചു.  318000 രൂപയാണ് സർക്കാർ സ്വപ്നയെ പോറ്റാനായി ചെലവഴിച്ചത്. പി.എസ്.സിക്ക് വിട്ട ലൈബ്രറി കൗൺസിലിൽ വരെ  പിൻവാതിൽ നിയമനം നടക്കുന്നു. ലൈബ്രറി കൗൺസിലിലെ താൽക്കാലിക ജീവനക്കാർക്ക് വേണ്ടി ഹാജരായ ആളെ അഡ്വക്കേറ്റ് ജനറലാക്കി. നിയമ ധനകാര്യ വകുപ്പുകളുടെ എതിർപ്പ് മറികടന്ന് ക്യാബിനറ്റ് അംഗീകാരത്തോടെയാണ് പിൻവാതിൽ നിയമനം.

സ്ക്രോൾ കേരളയിൽ നിരവധി നിയമനങ്ങൾ വഴി വിട്ട് നടത്തി. നിയമനം വിദ്യാഭ്യാസമന്ത്രിയുടെ എതിർപ്പ് മറികടന്നാണ്. വേണ്ടത്ര യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചത്. ചെറുപ്പക്കാർക്ക് വേണ്ടി മൗനപ്രാർത്ഥന എങ്കിലും നടത്താൻ സർക്കാർ തയ്യാറാവണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.