ശശീന്ദ്രന്‍റേത് സത്യപ്രതിജ്ഞാലംഘനം ; പദവിയിൽ നിന്ന് മാറി നിൽക്കണമെന്ന് ഷാഫി പറമ്പിൽ

Jaihind Webdesk
Tuesday, July 20, 2021

പാലക്കാട് : എ.കെ ശശീന്ദ്രൻ മന്ത്രിപദവിയിൽ നിന്ന് മാറി നിൽക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ. ശശീന്ദ്രന്‍റേത് സത്യപ്രതിജ്ഞാലംഘനമെന്നും പാർട്ടിക്കാർക്ക് ഒരു നീതിയും ജനങ്ങൾക്ക് വേറൊരു നീതിയുമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കുറ്റക്കാരെ സംരക്ഷിക്കാൻ ഭരണഘടനാസ്ഥാനങ്ങളിൽ ഇരിക്കുന്നവർ നേരിട്ട് ഇടപെടുന്നുവെന്നും
മന്ത്രിക്ക് വിഷയം നിഷേധിക്കാൻ കഴിയുന്നത് മുമ്പ് മുന്നണിയിൽ നിന്ന് ലഭിച്ച പിന്തുണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.