സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 9 വര്‍ഷക്കാലം സംസ്ഥാനം ഭരിച്ച ഈ സര്‍ക്കാരിന് പൊതുജനങ്ങളുടെ മുന്നില്‍ വെയ്ക്കാനുള്ളത് എന്താണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. റീല്‍സ് ഉണ്ടാക്കുന്നതിനുള്ള ആത്മാര്‍ത്ഥ റോഡ് പണിയാന്‍ കാണിച്ചിരുന്നെങ്കില്‍ ഇന്നലെ പെയ്ത ചാറ്റല്‍ മഴയില്‍ റോഡ് തകര്‍ന്ന് തരിപണമാകില്ലായിരുന്നെന്നും സഞ്ചാര യോഗ്യമായ റോഡ് സാധാരണക്കാര്‍ക്ക് ലഭിക്കുമായിരുന്നുവെന്നും രാഹുല്‍ പരിഹസിച്ചു.
ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന പദ്ധതികളെല്ലാം ഉദ്ഘാടനം ചെയ്തു എന്നാല്ലാതെ പിണറായി വിജയന്റെ കാലത്ത് കൊണ്ടുവന്ന ഒരൊറ്റ പദ്ധതി പോലും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ക്കലയില്‍ ലഹരിക്കും അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരെ യൂത്ത് കോണ്‍ഗ്രസ് തിരുവന്തപുരം ജില്ലാ പ്രസിഡന്റ് നയിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിലാണ് എംഎല്‍എ സംസാരിച്ചത്.